കണ്ണൂര്‍:കണ്ണൂരിലാണ് പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിനുനേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ എം വി ജയചന്ദ്രന്റെ കാറാണ് ആക്രമിച്ചത്.
കാറിന്റെ ചില്ലുകള്‍ അക്രമി സംഘം എറിഞ്ഞു തകര്‍ത്തു. പാപ്പിനിശ്ശേരി കോലത്തു വയലിലെ വീട്ടില്‍ നിര്‍ത്തിയിട്ട വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
സംഭവത്തില്‍ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



