തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍
പ്രതികളായി ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഫിറോസ്
എന്നിവര്‍ക്കെതിരെ ചുമത്തിയ കൊലക്കുറ്റം കോടതി ഒഴിവാക്കി .
കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെയും രണ്ടാം പ്രതിയായ വഫാ ഫിറോസിനെയുമാണ് കൊലക്കുറ്റത്തില്‍ നിന്ന് കോടതി ഒഴിവാക്കിയത്.
കേസിലെ പ്രതികളായ ഇവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഉള്ള കേസ് ശ്രീറാമിനെതിരെ നിലനില്‍ക്കും വഫയ്‌ക്കെതിരെ മോട്ടോര്‍വാഹന കേസ് മാത്രമാണ് ഉണ്ടാവുക.



