താനൂരില്‍ നഴ്‌സിന്റെ പേഴ്‌സും പണവും എടിഎമ്മും ടാബും മോഷ്ടിച്ച പ്രതി പിടിയില്‍

താനൂര്‍: അഞ്ചുടി ഹെല്‍ത്ത് സെന്ററിലെ നഴ്‌സിന്റെ പേഴ്‌സും പണവും 2 എടിഎം കര്‍ഡുകളും ഗവണ്മെന്റ് ഇഷ്യൂ ചെയ്ത ടാബും മോഷ്ടിച്ച പ്രതി താനൂര്‍ പോലീസിന്റെ പിടിയില്‍. അഞ്ചുടി മൂത്തേടത് മുഹമ്മദ് സഹല്‍(19)ആണ് പിടിയിലായത്.

കഴിഞ്ഞ പത്താം തീയതി രാവിലെ 9.00 മണിക്കും വൈകുനേരം 5മണിക്കും ഇടയിലാണ് മോഷ്ടാവ് ഹെല്‍ത്ത് സെന്ററിനോട് ചേര്‍ന്നുള്ള നേഴ്‌സ് താമസിക്കുന്ന റൂമിന്റെ ലോക്ക് പൊട്ടിച്ചു അകത്തു കയറി 50000 രൂപ വിലവരുന്ന ടാബും പണമടങ്ങിയ പേഴ്‌സും 2എടിഎം കാര്‍ഡുകളും മോഷ്ടിച്ചത്. ശേഷം മിഷ്ടാവ് എടിഎം കാര്‍ഡ് ഉപയോഗിച്ച് രണ്ടു തവണ പണം പിന്‍വലിക്കുകയും ചെയ്തു.

നേരത്തെ പുതിയകടപ്പുറം സ്വദേശിയുടെ വീടിന്റെ ഓടിളക്കി അകത്തു കയറി പേഴ്‌സും പണവും ഒരു സ്‌കൂട്ടറും കളവു ചെയ്ത കേസിലും ഉള്‍പ്പെട്ട ഇയാളെ താനൂര്‍ പോലീസ് പിടികൂടിയിയുന്നു.

താനൂര്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ് ,സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണ ലാല്‍ ആര്‍ ഡി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ് ,സിപിഒ മാരായ കൃഷ്ണ പ്രസാദ്, ലിബിന്‍, സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്..

Share news
error: Content is protected !!
Scroll to Top