കല്ലുവാതുക്കല്‍ മദ്യദുരന്തകേസ് ;മണിച്ചന്റെ പിഴത്തുക ഒഴിവാക്കി സുപ്രീംകോടതി

ദില്ലി:കല്ലുവാതുക്കല്‍ മദ്യ ദുരന്തകേസില്‍ മണിച്ചന്റെ
പിഴത്തുക സുപ്രീം കോടതി ഒഴിവാക്കി .

പിഴത്തുക അടച്ചില്ലെങ്കില്‍ കൂടുതല്‍ സമയം തടവ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തള്ളി.

22 വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍
മോചനത്തിന് 30.4ലക്ഷം രൂപ കെട്ടിവെക്കണം എന്ന്
നേരത്തെ വിധി ഉണ്ടായിരുന്നു.

എന്നാല്‍ 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടി വയ്ക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു .ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി പിഴത്തുക ഒഴിവാക്കി അനുമതി നല്‍കിയിരിക്കുന്നത്

പ്രതിയായ മണിച്ചന്‍ കോടതി നിര്‍ദ്ദേശിച്ച പിഴ തുക അടച്ചില്ലെങ്കില്‍ 22 വര്‍ഷവും ഒന്‍പതു മാസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം എന്ന് കേരളം സുപ്രീംകോടതി ഫയല്‍ ചെയ്തത് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

മണിച്ചന്റെ ജയില്‍ മോചനത്തിനായി 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ്
സംസ്ഥാനം സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

 

 

Share news
error: Content is protected !!
Scroll to Top