Section

malabari-logo-mobile

തൊഴിലവസരങ്ങൾ; ഐ.ഇ.എല്‍.ടി.എസ് പരിശീലക ഒഴിവ്

HIGHLIGHTS : employment opportunities; IELTS Trainer Vacancy

ഐ.ഇ.എല്‍.ടി.എസ് പരിശീലക ഒഴിവ്

കിറ്റ്സ് തിരുവനന്തപുരം സെന്ററില്‍ ഐ.ഇ.എല്‍.ടി.എസ് കോഴ്സിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഐ.ഇ.എല്‍.ടി.എസ് പരിശീലകരുടെ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 30,000 രൂപ. ബിരുദധാരികളും ഐ.ഇ.എല്‍.ടി.എസ് പരീക്ഷയില്‍ 7.5 ഉം അതിനു മുകളില്‍ സ്‌കോര്‍ ഉള്ളവരും ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 27.

sameeksha-malabarinews

സംവിധായകരെ ക്ഷണിക്കുന്നു

കുടുംബശ്രീ ‘സ്നേഹിത’ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്- പ്രൊമോ വീഡിയോ തയാറാക്കാന്‍ പരിചയ സമ്പന്നരായ സംവിധായകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org/promo സന്ദര്‍ശിക്കുക.

ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ ഒഴിവുവരുന്ന ഒരു സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയില്‍ സമാന തസ്തികയില്‍ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈ ഓഫീസില്‍ ജൂലൈ 30നു വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.medicalcouncil.kerala.gov.in.

ഡെപ്യൂട്ടേഷന്‍ നിയമനം

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.kelsa.nic.in സന്ദര്‍ശിക്കുക.

എനര്‍ജി മാനേജ്മെന്റ് സെന്ററില്‍ അക്കൗണ്ട്സ് ഓഫീസര്‍

എനര്‍ജി മാനേജ്മെന്റ് സെന്ററിലെ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി ജൂണ്‍ 17നു പ്രസിദ്ധീകരിച്ച ഇ.എം.സി/സി.എം.ഡി/001/2022 നമ്പര്‍ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷന്റെ പ്രസിദ്ധീകരിച്ച അനുബന്ധം (നമ്പര്‍.ഇ.എം.സി/സി.എം.ഡി./001/2022) www.cmdkerala.net ല്‍ ലഭ്യമാണ്.

താത്കാലിക ഒഴിവ്

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഓഫീസില്‍ അസ്ഥിവൈകല്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കോണ്‍ഫഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയില്‍ താത്കാലിക നിയമനം.

പ്ലസ്ടു, ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് ആന്‍ഡ് മലയാളം (ലോവര്‍), ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് ആന്‍ഡ് മലയാളം (ലോവര്‍), വേഡ് പ്രോസസിങ് (ലോവര്‍) അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ ഓഫീസ് സെക്രട്ടറിഷിപ്പ്/തത്തുല്യമാണ് യോഗ്യത. 18നും 41നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃത ഇളവ് അനുവദനീയം).
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 26ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. നിശ്ചിത വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവരെയും പരിഗണിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!