Section

malabari-logo-mobile

തൊഴിലവസരങ്ങൾ; ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, സ്‌പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി, ജെൻഡർ സ്‌പെഷ്യലിസ്റ്റ് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : employment opportunities; District Mission Coordinator, Specialist in Financial Literacy, Gender Specialist invited applications

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, സ്‌പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി, ജെൻഡർ സ്‌പെഷ്യലിസ്റ്റ് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിൽ ഡിസ്ട്രിക്റ്റ് ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമണിലേക്ക് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, സ്‌പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി, ജെൻഡർ സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സോഷ്യൽ സയൻസ്, ലൈഫ് സയൻസ്, ന്യൂട്രീഷൻ, മെഡിസിൻ, ഹെൽത്ത് മാനേജ്‌മെൻറ്, സോഷ്യൽ വർക്ക്, റൂറൽ മാനേജ്‌മെൻറ് എന്നിരയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് വേണ്ട യോഗ്യത.  സ്ത്രീ ശാക്തീകരണ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 35,000 രൂപ ഹോണറേറിയമായി ലഭിക്കും.
ഇക്കണോമിക്‌സ്, ബാങ്കിങ് അല്ലെങ്കിൽ സമാന മേഖലയിൽ ബിരുദമാണ് സ്‌പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി തസ്തികയിലേക്കുള്ള യോഗ്യത.  ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. ഫിനാൻഷ്യൽ ലിറ്ററസി, ഫിനാൻഷ്യൽ ഇഗ്ലൂഷൻ ഫോക്കസ് തീം മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 27500 രൂപ ഹോണറേറിയമായി ലഭിക്കും.
സോഷ്യൽ വർക്കിലോ സമാന മേഖലയിലോ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് ജെൻഡർ സ്‌പെഷ്യലിസ്റ്റിന് വേണ്ട യോഗ്യത. ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. ഫെൻഡർ ഫോക്കസ്ഡ് മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 27500 രൂപ ഹോണറേറിയമായി ലഭിക്കും.
താത്പര്യമുള്ള, 40 വയസ്സിന് മുകളിൽ പ്രായമില്ലാത്ത ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ആഗസ്റ്റ് 17ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി2 ബ്ലോക്ക്, മലപ്പുറം, 676505എന്ന വിലാസത്തിൽ  അപേക്ഷ സമർപ്പിക്കണം. (ഇ-മെയിൽ മുഖാന്തിരമുള്ള അപേക്ഷ സ്വീകരിക്കില്ല). ഫോൺ: 0483 2950084.

ശുചീകരണ തൊഴിലാളി നിയമനം
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടി സ്ഥാനത്തിൽ ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നു. ഏഴാം ക്ലാസ് വജിയിച്ചവർക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ: 0483 2944441.

sameeksha-malabarinews

സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ‘കെസ്‌റു’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ശതമാനം സബ്‌സിഡി നൽകുന്ന ഈ പദ്ധതിക്ക് 21 മുതൽ 50 വയസ്സുവരെ പ്രായപരിധി ഉള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടുക.

മെഗാ ജോബ് ഫെസ്റ്റ്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ അരീക്കോട് ജൂനിയർ ചേമ്പറിന്റെ സഹകരണത്തോടെ ആഗസ്റ്റ് 19ന്  അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മുപ്പതോളം ഉദ്യോഗദായകരും ആയിരത്തിൽ പരം ഒഴിവുകളും പ്രതീക്ഷിക്കുന്ന ജോബ് ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ്. ഫോൺ: 0483 2734737, 8078 428 570.

അതിഥി അധ്യാപക നിയമനം
മലപ്പുറം സർക്കാർ കോളേജിൽ മലയാളം വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് പ്രിൻസിപ്പാൾ മുമ്പാകെ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാവണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!