Section

malabari-logo-mobile

തൊഴിലവസരങ്ങള്‍; താനൂര്‍ സി.എച്ച്.എം.കെ.എം.ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രന്റീസ് നിയമനം

HIGHLIGHTS : employment opportunities; CHMKM Govt Arts and Science College Recruitment for Psychology Apprentice, Tanur

സൈക്കോളജി അപ്രന്റീസ് നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം.ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രന്റീസിനെ താത്ക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇന്ന് (ഒക്‌ടോബര്‍ 14) രാവിലെ 10ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എത്തണം. ഫോണ്‍: 0494 2582800.

ഗസ്റ്റ് അധ്യാപക നിയമനം

sameeksha-malabarinews

മഞ്ചേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  ഒഴിവുള്ള എച്ച്.എസ്.ടി, ഫിസിക്കല്‍ സയന്‍സ്  അധ്യാപക  തസ്തികയിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 19ന് രാവിലെ  10.30ന് നടക്കുന്ന  അഭിമുഖത്തിന്  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എത്തണം. ഫോണ്‍ : 9446634538.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് ദിവസം 350 രൂപാ നിരക്കിൽ (മാസം പരമാവധി 10,000 രൂപ ശമ്പളം) ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ഒക്ടോബർ 20ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ/പി.ജി.ഡി.സി.എ, നിർദ്ദിഷ്ട വിഷയത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം (കെ.എ.എസ്.പി കൗണ്ടറിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന) എന്നിവയാണ് യോഗ്യതകൾ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂ ദിവസം രാവിലെ 11ന് മാനസികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0471-2433868, 2432689.

സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ ഒഴിവ്

സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ എജ്യൂക്കേഷൻ ടീച്ചർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി, സ്‌പെഷ്യൽ എജ്യൂക്കേഷനിൽ ബിരുദം/ ഡിപ്ലോമ എന്നിവയാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കു മുൻഗണന. ഉയർന്ന പ്രായവരിധി 40 വയസ്. കാലാവധി ഒരു വർഷം. ഓണറേറിയം പ്രതിമാസം 17,520 രൂപ.

ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 18 രാവിലെ 10ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്‌സിനുള്ളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2343618.

ഇംഗ്ലീഷ് ടീച്ചർ നിയമനം

സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. MA English, B.Ed, SET, NET എന്നിവയാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കു മുൻഗണന. ഉയർന്ന പ്രായവരിധി 40 വയസ്. കാലാവധി 108 മണിക്കൂർ. ഓണറേറിയം 21,276 രൂപ.

ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 22 രാവിലെ 10ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്‌സിനുള്ളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2343618.

സൈക്കോളജിസ്റ്റ് ഒഴിവ്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സൈക്കോളജിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീ ഉദ്യോഗാർത്ഥികൾ പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 22 ന് വൈകിട്ട് അഞ്ചിനകം  ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695002.

ഒരു ഒഴിവാണുള്ളത്. യോഗ്യത: എം.എസ് സി/എം.എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവ്യത്തിപരിചയം. പ്രായം 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. 12,000 രൂപയാണ് വേതനം. ഫോൺ: 0471-2348666, വെബ്സൈറ്റ്: www.keralasamakhya.org.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!