മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യത്തെ ഇന്‍ഡോ-അറബിക് ചിത്രം ആയിഷ സിനിമയിലെ വീഡിയോ ഗാനം പുറത്തിറക്കി. ചിത്രത്തിന്റെ ലോഞ്ച് ജിദ്ദയില്‍ വച്ച് നടന്നു. പ്രഭുദേവയുടേതാണ് കൊറിയോഗ്രഫി. പ്രഭുദേവയുടെ മാസ്മരിക നൃത്ത ചുവടുകളുമായാണ് മഞ്ജു വാര്യര്‍ ഈ ഗാനത്തില്‍ എത്തുന്നത്. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ നിന്നാണ് ഈ ഗാനത്തിന്റെ ലൈവ് മ്യൂസിക് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
‘കണ്ണില് കണ്ണില്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയന്‍ ആണ്. ബി.കെ. ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഈ ചിത്രത്തില്‍ ഇന്ത്യന്‍, അറബി പിന്നണി ഗായകര്‍ ആണ് പാടിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന. ചിത്രം 7 ഭാഷകളിലായാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
അറബിക് മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെ ആകും സിനിമ റിലീസ് ആകുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ഇത്തരം ഒരു വേദി സൗദി അറേബിയയില്‍ ലഭിക്കുന്നത്.
മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.’ ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്നു.




