Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ നിയമനം

സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പഠനത്തിന് ജില്ലയില്‍ സെക്കന്‍ഡറി തലത്തില്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ നിയമിക്കുന്നു. 14 ഒഴിവുകളുണ്ട്. ഡിഗ്രി/പിജി (50ശതമാനം), ബി.എഡ്, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്/ഡിപ്ലോമയും ആര്‍.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഭിന്നശേഷിക്കാര്‍, എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ 14ന് രാവിലെ ഒന്‍പതിന് മലപ്പുറം എസ്.എസ്.കെ പ്രൊജക്ട് ഓഫീസില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാവണം.  ഫോണ്‍: 0483 2736953.

sameeksha-malabarinews

ഗസ്റ്റ് അധ്യാപക നിയമനം

മഞ്ചേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയും എഴുത്തുപരീക്ഷയും സെപ്തംബര്‍ 17 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.gptcmanjeri.in ല്‍ ലഭിക്കും.

അധ്യാപക നിയമനം

മലപ്പുറം ഗവ. കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ താത്ക്കാലിക  അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 16 രാവിലെ 9.30ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തണം.

നിലമ്പൂര്‍ ഗവ. കോളജില്‍ ജേണലിസം വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നതിനുള്ള  അഭിമുഖം സെപ്തംബര്‍ 16ന് രാവിലെ 10.30നും ഇംഗ്ലീഷ് വിഭാഗത്തിലേക്കുള്ള അഭിമുഖം ഉച്ചക്ക് രണ്ടിനും നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം  മാര്‍ക്കുള്ള ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. ഫോണ്‍: 04931 260332.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!