Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക ഒഴിവ്

ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒക്ടോബർ 22നു രാവിലെ 10 മണിക്ക് ധനുവച്ചപുരം ഐ.ടി.ഐയിൽ ഇന്റർവ്യൂ നടത്തുന്നതാണ്. വെൽഡർ, വെൽഡർ (ജി.ജി) എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുള്ളത്.

sameeksha-malabarinews

ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും/ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി/എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ഗസ്റ്റ് ചക്ചറർ ഒഴിവ്

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/കൂടിക്കാഴ്ച ഒക്ടോബർ 20 രാവിലെ 10.30 നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. എല്ലാ ഉദ്യോഗാർഥികളും കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതാണ്.

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും അഞ്ച് ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന സ്പീച്ച് ബിഹേവിയർ ഒക്കുപ്പേഷണൽ തെറാപ്പി ബഡ്‌സ് ആൻഡ് ബി ആർ സി ഫെസിലിറ്റേഷൻ പ്രോജക്ടിലേക്ക് പ്രസ്തുത മേഖലയിൽ പ്രവീണ്യം തെളിയിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ നെടുമങ്ങാട് അഡീഷണൽ ഓഫീസർ ഒക്ടോബർ 29-ാം തീയതി വരെ സ്വീകരിക്കും. ബി.എ.എസ്.എൽ.പി (ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാങ്ക്വേജ് പാത്തോളജി), ഡി.എച്ച്.എൽ.എസ് (ഡിപ്ലോമ ഇൻ ഹിയറിങ് ലാങ്ക്വേജ് ആൻഡ് സ്പീച്ച്) എന്നിവയാണ് യോഗ്യത. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ സർട്ടിഫിക്കറ്റിന്റെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പും സഹിതം നിർദ്ദിഷ്ട തീയതിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.

ആയുർവേദ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ് ലക്ചറർ) നെ നിയമിക്കുന്നതിന് ഒക്ടോബർ 10ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

സൈക്കോളജി അപ്രന്റീസ്

ആറ്റിങ്ങൽ സർക്കാർ കോളജിൽ ജീവനി സെന്ററിലേക്ക് സൈക്കോളജി അപ്രന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അഭിമുഖം 18ന് രാവിലെ 11 മണിക്ക് കോളജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

സംഗീത അദ്ധ്യാപക ഒഴിവ്

സാംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഒരു സംഗീത അദ്ധ്യാപിക/ അദ്ധ്യാപകന്റെ ഒഴിവുണ്ട്. എം.എ മ്യൂസിക് അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡാറ്റയും സഹിതം സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്- 695013 എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ ഒക്ടോബർ 24നു മുമ്പ് അപേക്ഷിക്കേണ്ടതാണ്. ഫോൺ: 0471-2364771.

ഐ.സി.പി.എസ്. പ്രോഗ്രാം മാനേജർ കരാർ നിയമനം

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയുള്ള തസ്തികയിൽ നിന്നും വിരമിച്ചിട്ടുള്ളതും 60 വയസ് പൂർത്തീകരിക്കാത്തതുമായ വ്യക്തികളിൽ നിന്നും കൂടിക്കാഴ്ചയിലൂടെ കെ.എസ്.ആർ. പാർട്ട് 1 ചട്ടം 8 പ്രകാരം ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

നിയമനത്തിനായുള്ള അപേക്ഷകൾ പൂർണ്ണമായ ബയോഡാറ്റ, എ.ജിയുടെ പെൻഷൻ വെരിഫിക്കേഷൻ റിപ്പോർട്ട്/ പെൻഷൻ പേമെന്റ് ഓർഡർ എന്നിവ സഹിതം വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.

സൈക്കോളജി അപ്രന്റിസ് നിയമനം

          ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ജീവനി മെന്റൽ ഹെൽത്ത് അവെർനസ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റസിനെ നിയമിക്കുന്നു. താത്ക്കാലിക അടിസ്ഥാനത്തിൽ പ്രതിമാസം 17,600 രൂപ വേതനടിസ്ഥാനത്തിൽ 2023 മാർച്ച് 31 വരെയാണ് നിയമനം. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളതും ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയമുള്ളവരുമായ  ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 21 രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹജാരാക്കേണ്ടതാണ്.

നിയമനം
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്തല ജന്‍ഡര്‍ റിസോഴ്‌സ് സെന്ററില്‍  കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ആയി താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ സ്റ്റഡീസ്/ ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 25 ന് മുമ്പായി വണ്ടൂര്‍ ശിശുവികസന ഓഫീസില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04931 245260.
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി തെറാപ്പി സെന്ററില്‍ സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 25 ന് മുമ്പായി വണ്ടൂര്‍ ശിശുവികസന ഓഫീസില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04931 245260.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!