Section

malabari-logo-mobile

ഈസി റാഗി ചോക്ലേറ്റ് സ്മൂത്തി തയ്യാറാക്കാം…….

HIGHLIGHTS : Easy Ragi Chocolate Smoothie can be prepared…….

റാഗി പൊടി – 2 ടേബിള്‍സ്പൂണ്‍
കൊക്കോ പൗഡര്‍ – 1 ടേബിള്‍സ്പൂണ്‍
വെള്ളം – 1 ഗ്ലാസ്
പാല്‍ – 1 ഗ്ലാസ്
ശര്‍ക്കര പൊടി – ആവശ്യത്തിന്
കറുവപ്പട്ട പൊടി – 1/4 ടീസ്പൂണ്‍
കുതിര്‍ത്ത് തൊലികളഞ്ഞ് അരിഞ്ഞ ബദാം – 6
ഡാര്‍ക്ക് ചോക്ലേറ്റ് – 3 ടേബിള്‍സ്പൂണ്‍ ഗ്രേറ്റഡ്
ചോക്ലേറ്റ് എസ്സെന്‍സ് – 1/4 ടീസ്പൂണ്‍
സ്മൂത്തി ഉണ്ടാക്കാന്‍ 2 ഗ്ലാസ് പാല്‍
പഴം – 1

തയ്യാറാക്കുന്ന വിധം

sameeksha-malabarinews

1/2 കപ്പ് വെള്ളത്തില്‍ റാഗിപൊടിയും കൊക്കോ പൗഡറും ചേര്‍ത്ത് നന്നായി ഇളക്കി മിനുസമാര്‍ന്ന ബാറ്റര്‍ ഉണ്ടാക്കുക. ശേഷം ഒരു പാനില്‍ പാലും ബാക്കി വെള്ളവും ചേര്‍ക്കുക. തിളച്ചുകഴിഞ്ഞാല്‍ ഒരു സ്പൂണ്‍ കൊണ്ട് ഇളക്കുമ്പോള്‍ റാഗി ലായനി ചേര്‍ക്കുക. ശേഷം തീ ചെറുതാക്കി കട്ടകള്‍ ഉണ്ടാകാതിരിക്കാനും, അടിയില്‍ പറ്റിപ്പിടിക്കാതിരിക്കാനും ഒരു സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കി കൊണ്ടിരിക്കുക. നന്നായി തിളച്ചു കട്ടിയാകുമ്പോള്‍ കറുവപ്പട്ട പൊടി, ബദാം, ശര്‍ക്കരപൊടി , ഡാര്‍ക്ക് ചോക്ലേറ്റ്, ചോക്ലേറ്റ് എസ്സെന്‍സ് എന്നിവ ചേര്‍ക്കുക. ശേഷം നന്നായി മിക്‌സ് ചെയ്യുക. ഇത് അല്പം തിളപ്പിക്കുക. ഇത് വളരെ കട്ടിയുള്ളതായി തോന്നുകയാണെങ്കില്‍, അതില്‍ അല്പം പാലോ വെള്ളമോ ചേര്‍ക്കുക.

ഇനി പഴം ചെറുകഷ്ണങ്ങളാക്കി തയ്യാറാക്കിയ പേസ്റ്റും പാലും ചേര്‍ത്ത് ഗ്രൈന്‍ഡറില്‍ ചേര്‍ത്ത് നന്നായി അടിക്കുക.ഇത് അല്‍പ്പം തണുപ്പിച്ച് ഡ്രൈ ഫ്രൂട്ട്‌സോ മറ്റോ ഉപയോഗിച്ച് ഗാര്‍നിഷ് ചെയ്താല്‍ റാഗി ചോക്ലേറ്റ് സ്മൂത്തി റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!