Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല മലയാള കേരളപഠന വിഭാഗം ചിത്രയോഗം 2 ദ്വിദിന ദേശീയ സെമിനാറിന് നാളെ തുടക്കം

HIGHLIGHTS : University of Calicut Malayalam Kerala Studies Department Chitrayoga 2 two-day national seminar starting tomorrow

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മലയാള കേരളപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചിത്രയോഗം 2 ദ്വിദിന ദേശീയ സെമിനാറിന് നാളെ തുടക്കം. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും, മലയാള വിഭാഗം സീനിയര്‍ പ്രൊഫസറുമായ ഡോ. അനില്‍ വള്ളത്തോള്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍. പഴമ പലമ എന്ന പേരില്‍ നടക്കുന്ന സെമിനാര്‍ കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്യും.

ആദ്യദിനം തിരുനിഴല്‍ വായന എന്ന വിഷയത്തില്‍ പ്രൊഫ.ടി ബി വേണുഗോപാല പണിക്കര്‍, വൈശിക തന്ത്രം ഒരു പുതുവായന എന്ന വിഷയത്തില്‍ ഡോ. കെ വി ദിലീപ്കുമാര്‍, കലി മധ്യകാലഭാവനയില്‍ എന്ന വിഷയത്തില്‍ ഡോ.എന്‍ അജയകുമാര്‍, കൃഷ്ണനും കുചേലനും ഉദര സാമ്പത്തികകാലത്തെ മാനവിക ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. നൗഷാദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകീട്ട് 6ന് പുതിയ ഭഗവതി തെയ്യം അവതരണം നടക്കും.

sameeksha-malabarinews

രണ്ടാം ദിവസം ഡോ. ലിസി മാത്യു, ഡോ. കെ ആര്‍ സജിത, ഡോ. കെ ശിശുപാലന്‍, ഡോ. അജു കെ നാരായണന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!