കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കും, രണ്ട് വയസുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായും കുഞ്ഞിന്റെ മാതാപിതാക്കളുമായും ആശയവിനിമയം നടത്തി. കുഞ്ഞ് ഇപ്പോള്‍ എസ്.എ.ടി. ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മികച്ച അന്വേഷണം നടത്തിയ കേരള പോലീസിന് അഭിനന്ദനങ്ങള്‍.

കുഞ്ഞ് ആരോഗ്യവതിയാണെന്ന് മന്ത്രി പറഞ്ഞു. നിര്‍ജലീകരണം ഒഴിവാക്കാനുള്ള ചികിത്സ നടക്കുന്നു. കുഞ്ഞിന് വിശദമായ പരിശോധന നടത്തി ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കും. മാനസിക പിന്തുണ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. ഈ കുഞ്ഞിന്റേയും സഹോദരങ്ങളുടേയും സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top