Section

malabari-logo-mobile

സമരത്തെയും കാത്ത് മണിക്കൂറുകളോളം പോലീസ്: മാര്‍ച്ച് നടത്താന്‍ ഡിവൈഎഫ്‌ഐക്കാരെത്തിയില്ല

HIGHLIGHTS : സംസ്ഥാനവ്യാപകമായി വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുമെന്ന് പറഞ്ഞ വൈദ്യതിഓഫീസിലേക്കുള്ള മാര്‍ച്ച് പരപ്പനങ്ങാടിയില്‍ നടന്നില്ല

dyfiപരപ്പനങ്ങാടി :സംസ്ഥാനവ്യാപകമായി വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുമെന്ന് പറഞ്ഞ വൈദ്യതിഓഫീസിലേക്കുള്ള മാര്‍ച്ച് പരപ്പനങ്ങാടിയില്‍ നടന്നില്ല. മാര്‍്ച്ചിനെ നേരിടാന്‍ മൂന്ന് മണിക്കൂര്‍ കാത്തുനിന്ന പോലീസ് സമരക്കാരെ കാണാതെ മടങ്ങിപ്പോയി.

വ്യഴാഴ്ചയാണ് ഡിവൈഎഫ്‌ഐ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് പറഞ്ഞിരുന്നത്. എസ്‌ഐയുടെ നേതൃത്വത്തില്‍ പത്തോളം പോലീസുകാരാണ് സമരത്തെ നേരിടാന്‍ വൈദ്യുതിഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നത്. വൈകീട്ട് അഞ്ചരമണിയോടെ സമരക്കാരെത്താത്തതിനെ തുടര്‍ന്ന് പോലീസ് പിരഞ്ഞുപോകുകയായിരുന്നു.
വൈദ്യതി ഓഫീസിലേക്ക് പരപ്പനങ്ങാടി , നെടുവ വില്ലേജ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് സമരം നടത്തുമെന്ന് അറിയിച്ചിരുന്നത്‌

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!