Section

malabari-logo-mobile

കേരളത്തിലെ ബാറുകളല്ലാം പൂട്ടുന്നു

HIGHLIGHTS : തിരു : സംസ്ഥാനത്ത് ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാന്‍ യുഡിഎഫ് തീരുമാനം. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്ക് പുറമെ ഇപ്പോള്‍ പ്രവര്‍ത്...

MODEL New copyതിരു : സംസ്ഥാനത്ത് ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാന്‍ യുഡിഎഫ് തീരുമാനം. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്ക് പുറമെ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകളും പൂട്ടും ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ 10 ശതമാനം വീതം അടച്ചുപൂട്ടും. ഇതിന് പുറമെ ഞായറാഴ്ചകളില്‍ മദ്യവില്‍പന ഉണ്ടാവില്ല. യുഡിഎഫ് നേതൃയോഗത്തില്‍ മുഖ്യമന്ത്രിയാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. മന്ത്രസഭായോഗത്തില്‍ തീരമാനമാകുന്നതോടെ ഈ നടപടികള്‍ നിലവില്‍ വരും. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാറുകള്‍ക്ക് മാര്‍ച്ച് 31 വരെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ളതിനാല്‍ എന്നുമുതല്‍ ബാറുകള്‍ അടക്കുമെന്ന് നിയമവിദ്ഗ്ദരുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.

ഇതുമൂലം തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ പുനര്‍ജനി എന്ന പദ്ധതിയും നടപ്പിലാക്കും. ബീവറേജ് വഴി നല്‍കുന്ന മദ്യത്തിന്റെ വീര്യം ക്രമേണ കുറക്കുക എന്ന നിര്‍ദ്ദേശവും പുതിയ മദ്യനയത്തിലുണ്ട്. മകള്ളചെത്ത് വ്യവസായത്തെ സംരക്ഷിക്കണമെന്നും നിര്‍ദ്ദേശക്കുന്നുണ്ട്

sameeksha-malabarinews

യുഡിഎഫ് നേതൃയോഗത്തില്‍ എല്ലാ കക്ഷിനേതാക്കളും മദ്യ ഘട്ടംഘട്ടമായി നിര്‍ത്തലാക്കണെന്ന ആവിശ്യം മുന്നോട്ട് വെച്ചതിനു പിന്നാലെ അവസാന ഊഴക്കാരനായ മുഖ്യമന്ത്രി ഘട്ടം ഘട്ടമായി മദ്യനിരോധനായുള്ള പാക്കേജ് വായിക്കുകയായിരുന്നു. സുധീരന്‍ ഒഴികെയുള്ള കോണ്‍ഗ്രസ്സിലെ സീനിയര്‍ നേതാക്കളായ കെസി ജോസഫ്, എംഎം ഹസ്സന്‍, തിരവഞ്ചൂര്‍ രാധാകൃഷണന്‍ ആര്യാടന്‍ മുഹമ്മദ് കെ ബാബു എന്നവിരുമായി ആലോചിച്ചാണ് മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ട്് തയ്യാറാക്കിയെതെന്നാണ് വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!