Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലെ കയ്യാങ്കളി; വിസി കുടുങ്ങും

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിനിടയില്‍ ഉണ്ടായ അടിപിടിയെ കുറിച്ച് വൈസ് ചാന്‍സലര്‍ ഉന്നയിച്ച വാദങ്ങള്‍ കള്ളമാണെന്നതിന...

2014-08-22 10.20.05 (1)തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിനിടയില്‍ ഉണ്ടായ അടിപിടിയെ കുറിച്ച് വൈസ് ചാന്‍സലര്‍ ഉന്നയിച്ച വാദങ്ങള്‍ കള്ളമാണെന്നതിന് തെളിവ്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വിസി ഡോ. എം അബ്ദുസലാമിനെതിരെ ശക്തമായ തെളിവുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. യോഗം നടന്ന ദിവസത്തെ സിസി ടിവി ദൃശ്യങ്ങളാണ് ഇതില്‍ പ്രധാനം. ഈ വീഡിയോ ക്ലിപ്പ് അടക്കം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നല്‍കുന്ന മൊഴിയും നിര്‍ണ്ണായകമാണ്. മുഴുവന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും വിസിക്കെതിരെ മൊഴി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നയിംബോര്‍ഡെടുത്ത് അടിക്കാന്‍ തയ്യാറായി ആക്രോശിക്കുന്ന വിസിയുടെ ചിത്രവും ഗവര്‍ണ്ണര്‍ക്ക് നല്‍കിയ തെളിവുകളുടെ കൂട്ടത്തിലുണ്ട്. സംഭവത്തില്‍ കേസെടുത്ത് അനേ്വഷണം ആരംഭിച്ചാല്‍ വിസി കുടുങ്ങും.

sameeksha-malabarinews

മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടുന്നതിന് മുമ്പ് വിസിയും പിവിസിയും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ ആക്രമിക്കുന്ന ഘട്ടത്തിലാണ് നയിംബോര്‍ഡ് എടുത്തതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ വാദം. തിങ്കളാഴ്ച നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യോഗത്തില്‍ അംഗങ്ങള്‍ കഴിഞ്ഞ യോഗത്തിലെ മിനിട്‌സില്‍ തെറ്റായി രേഖപ്പെടുത്തിയ കാര്യങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസി ഇതിന് തയ്യാറായിരുന്നില്ല. ഇതോടെ പ്രതിഷേധവുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എഴുന്നേല്‍ക്കുകയായിരുന്നു. ഇത് വകവെക്കാതെ കഴിഞ്ഞ യോഗത്തിന്റെ മിനിട്‌സും തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിന്റെ അജണ്ടയും വിസി പ്രഖ്യാപിച്ചു. തുടര്‍ന്ന് യോഗം പിരിച്ച് വിട്ടതായും അറിയിച്ചു.

ഇതേ തുടര്‍ന്ന് ചേമ്പറിലേക്ക് പോകാന്‍ തുടങ്ങിയ വിസിയോട് ഡോ. വിപി അബ്ദുള്‍ ഹമീദും, പിഎം സലാഹ്ദീനും ഇത് അംഗീകരിക്കാതെ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതോടെ വൈസ് ചാന്‍സലര്‍ നയിംബോര്‍ഡുമായി അംഗങ്ങളെ ആക്രമിക്കാന്‍ മുതിരുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!