Section

malabari-logo-mobile

മന്ത്രി ഇടപെട്ടു; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡത്തിന് ബ്രാഹ്മണര്‍ വേണമെന്നുള്ള വിവാദ പരസ്യം റദ്ദാക്കി

HIGHLIGHTS : devaswam minister k radhakrishnans face book post

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിന്റെ ഭാഗമായ പകര്‍ച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികള്‍ക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷന്‍ പരസ്യം റദ്ദാക്കിയതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വിശദീകരിച്ചു.

കുറിപ്പില്‍ വിവരം തന്റെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ നേരിട്ട് ഇടപെട്ട് പരസ്യം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയിരുന്നെന്നും പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ ഗവണ്മെന്റ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ഉല്‍സവ പരിപാടികള്‍ നടത്തുന്നതിനാല്‍ ഉല്‍സവത്തിന്റെ ഭാഗമായ പകര്‍ച്ചയും മറ്റും ഒഴിവാക്കി. അതുകൊണ്ട് പാചകത്തിനായി ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച യോഗം ചേര്‍ന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

sameeksha-malabarinews

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

“പാചകത്തിന് വരുന്നവരും സഹായികളും ബ്രാഹ്മണരായിരിക്കണം ” ഗുരുവായൂർ ദേവസ്വത്തിന്റെ വിവാദ ക്വട്ടേഷനെതിരെ പ്രതിഷേധം
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!