വഴിക്കടവ് നാടുകാണി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു ; വന്‍ അപകടമൊഴിവായത് തലനാരിഴക്ക്

നിലമ്പൂര്‍; വഴിക്കടവ് നാടുകാണി ചുരത്തിലെ ഒന്നാം വളവിന് സമീപത്ത് ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറഞ്ഞു.

ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നും 50 മീറ്റര്‍ മുകളില്‍ വെച്ച് ന്ന് വൈകീട്ട് അഞ്ചുമണിയോടൊണ് അപകടമുണ്ടായത്. റോഡിന്റെ സംരക്ഷണഭിത്തിക്കും, താഴെയുള്ള വീടിനുമിടയിലേക്ക് ലോറി മറിഞ്ഞു വീഴുകയായിരുന്നു.

കര്‍ണാടകയിലെ ബല്ലാരിയില്‍ നിന്നും കോട്ടക്കലിലേക്ക് ഇരുമ്പതകിടുമായി വരികയായിരുന്നു ലോറി. മുപ്പതടിയിലേറെ താഴ്ചയിലേക്കാണ്  പതിച്ചത്. പാലക്കാട് മണ്ണാര്‍കാട് സ്വദേശിയായ ഡ്രൈവര്‍ അനൂപ് ജേക്കബ് പരിക്കേല്‍ക്കാതെ അദ്ഭുദകരമായി രക്ഷപ്പെട്ടു. നീലങ്ങാടന്‍ അബ്ദുറസാഖിന്റെ വീടന് ചേര്‍ന്നാണ് ലോറി മറിഞ്ഞത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ ആ സമയത്ത് കുട്ടികളടക്കം വീട്ടുകാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് വീടിന് പുറത്ത് ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

കൂടാതെ തൊട്ടുതാഴെയുള്ള എക്‌സൈസ് ചെക്ക്‌പോസ്റ്റും ഇത്തരത്തില്‍ സംരക്ഷണഭിത്തിയില്ലാതെ റോഡരികിലെ ഷെഡ്ഡിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഷെഡ് സ്ഥിതിചെയ്യുന്നത് ഇത്തരത്തിലുള്ള അപകട സാധ്യയുള്ള വലിയ താഴ്ചയുള്ള വളവിലാണ്.

Share news
error: Content is protected !!
Scroll to Top