ആംബുലന്‍സില്‍ കഞ്ചാവ് കടത്ത് പെരിന്തല്‍മണ്ണയില്‍ പിടികൂടിയത് 46 കിലോ കഞ്ചാവ്; പിടിയിലായത് പെരുവള്ളൂര്‍, മൂന്നിയൂര്‍ സ്വദേശികള്‍

പെരിന്തല്‍മണ്ണ;  ആന്ധ്രയില്‍ നിന്നും ആംബുലന്‍സില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘം പോലീസ് പിടിയില്‍. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന നടത്തിയ റെയിഡില്‍ 46 കിലോ കഞ്ചാവും ആംബുലന്‍സും പിടികൂടി. കഞ്ചാവ് കടത്തിയ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍(46), തിരൂരങ്ങാടി താലൂക്കില്‍ പെരുവള്ളൂര്‍
കൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ(40), മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി ചോനാരി മഠത്തില്‍ മുഹമ്മദാലി(36) എന്നിവരെ പെരിന്തല്‍മ്്ണ്ണ സിഐ സുനില്‍ പുളിക്കല്‍, സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പോലീസ് എക്‌സൈസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്ന് ഇവര്‍ പോലീസിന് മൊഴിനല്‍കി.

ഇവരുമായി ബന്ധമുള്ള ചിലര്‍ ചേളാരി, ഏആര്‍ നഗര്‍ ഭാഗങ്ങളില്‍ കുറച്ച് മുമ്പ് കിലോകണക്കിന് കഞ്ചാവുമായി പിടിയിലായിരുന്നു. ജില്ലയില്‍ ആദ്യമായാണ് കഞ്ചാവ് കടത്താന്‍ ആംബുലന്‍സ് ഉപയോഗിച്ച കേസ് കണ്ടെത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top