Section

malabari-logo-mobile

ഡല്‍ഹി ഓര്‍ഡിനന്‍സ്; ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ്

HIGHLIGHTS : Delhi Ordinance; Congress to support Aam Aadmi Party

ന്യൂഡല്‍ഹി: ഡല്‍ഹി ഓര്‍ഡിനന്‍സില്‍ ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. പാര്‍ലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് തീരുമാനം. മറ്റന്നാള്‍ ബെംഗ്ളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കാനിരിക്കെയാണ് പ്രഖ്യാപനം. ഓര്‍ഡിനന്‍സിനെ പിന്തുണച്ചില്ലെങ്കില്‍ പ്രതിപക്ഷ സഖ്യം ഉപേക്ഷിക്കുമെന്ന് എഎപി വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ മെയ് 19നാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതേത്തുടര്‍ന്ന് ഓര്‍ഡിനന്‍സിനെതിരെ അരവിന്ദ് കേജ്രിവാള്‍ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ നേതാക്കളെ കാണുകയും പിന്തുണ തേടുകയും ചെയ്തിരുന്നു. നിരവധി ബിജെപി ഇതര പാര്‍ട്ടികള്‍ വിഷയത്തില്‍ ആം ആദ്മിയെ പിന്തുണച്ചെങ്കിലും കോണ്‍ഗ്രസ് പിന്തുണച്ചിരുന്നില്ല. തുടര്‍ന്ന് ജൂണ്‍ 23ന് നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് കേജ്രിവാള്‍ അവശ്യപ്പെട്ടങ്കിലും അത് രാഷ്ട്രീയ ചേരിതിരിവിലേക്ക് നീങ്ങിയിരുന്നു.

sameeksha-malabarinews

കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ ശേഖരിക്കാനായി മാത്രമാണ് പട്ന യോഗത്തില്‍ പാര്‍ട്ടി പങ്കെടുത്തതെന്നും, ഓര്‍ഡിനന്‍സ് വിഷയം ചര്‍ച്ച ചെയ്താല്‍ ഏത് യോഗത്തിനും പോകുമെന്നും ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞിരുന്നു. വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ രാജ്യസഭയില്‍ ഓര്‍ഡിനന്‍സിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നത് വരെ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പട്നയിലെ യോഗം തീര്‍ന്നതിന് തൊട്ട് പിന്നാലെ എ എ പി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!