Section

malabari-logo-mobile

മലയാള ചലച്ചിത്ര പ്രേമികളുടെ ഹിറ്റ് കോംബോയുമായി ‘ക്വീന്‍ എലിസബത്ത്’ വരുന്നു

HIGHLIGHTS : 'Queen Elizabeth' comes with a hit combo for Malayalam film lovers

ചില ചിത്രങ്ങളില്‍ ഒരുമിച്ചെത്തിയ പ്രേക്ഷകപ്രിയം നേടിയ ജോഡിയാണ് മീര ജാസ്മിന്‍- നരെയ്ന്‍. അച്ചുവിന്റെ അമ്മയും ഒരേ കടലും മിന്നാമിന്നിക്കൂട്ടത്തിനു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഈ കോമ്പോ വീണ്ടും ഒരുമിച്ച് സ്‌ക്രീനില്‍ എത്തുകയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിനും നരെയ്‌നും ഒന്നിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകര്‍ഷിക്കുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

താന്‍ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ജോണറില്‍ എം. പത്മകുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. മീര ജാസ്മിന്റെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നും അണിയറക്കാര്‍ അറിയിക്കുന്നു. സൗമ്യനും നിഷ്‌കളങ്കനുമായ മുപ്പത്തഞ്ചുകാരന്‍ അലക്‌സ് എന്ന കഥാപാത്രമായാണ് നരെയ്ന്‍ എത്തുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മല്‍സ്യബന്ധന തൊഴിലാളിയുടെ വേഷത്തിനു ശേഷം നരെയ്ന്‍ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമായിരിക്കും ‘ക്വീന്‍ എലിസബത്തി’ലെ അലക്‌സ്.

sameeksha-malabarinews

ചിത്രീകരണം പൂര്‍ത്തിയാക്കിയ ഫാമിലി ഡ്രാമ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പന്‍, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നിവയുടെ നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ രചന.

ശ്വേത മേനോന്‍, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കര്‍ , ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!