നാലു ദിവസം മുമ്പ് പുഴയില്‍ കാണാതായ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ ; പനമരം വെണ്ണിയോട് പുഴയില്‍ അമ്മ കുഞ്ഞിനേയും കൊണ്ട് പുഴയില്‍ ചാടിയ സംഭവത്തില്‍ കാണാതായ അഞ്ചുവയസ്സുകാരി ദക്ഷയുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. പുഴയില്‍ ചാടിയ സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ താഴത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അമ്മ വെണ്ണിയോട് സ്വദേശി ദര്‍ശന മകളേയും കൊണ്ട് പുഴയില്‍ ചാടിയത്. ദര്‍ശനയെ സമീപവാസയായ യുവാവ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇവര്‍ വിഷം കഴിച്ചിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല്.

ദക്ഷക്കായി നാട്ടുകാരും , ഐആര്‍ഡബ്ലു പ്രവര്‍ത്തകരും, പോലീസും, ഫയര്‍ഫോഴ്‌സും, എന്‍ഡിആര്‍എഫ് വിഭാഗങ്ങളല്ലാം തിരിച്ചിലിനായി ഇറങ്ങിയിരുന്നു. മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top