Section

malabari-logo-mobile

ഏകസിവില്‍കോഡിനെതിരെ കോണ്‍ഗ്രസിന്റെ ജനസദസ്സ് : ഇടതുപക്ഷത്തെ ക്ഷണിക്കില്ല, ജമാഅത്തെ ഇസ്ലാമി പങ്കെടുക്കും

HIGHLIGHTS : congress starts agitation in ucc

കോഴിക്കോട് ഏകീകൃത സിവില്‍ കോഡിനെതിരെ ബഹുസ്വരതയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് ജനസദസ്സ് സംഘടിപ്പിക്കുന്നു. ഈ മാസം 22ന് കോഴിക്കോട് പരിപാടിക്ക് തുടക്കമാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

പരിപാടിയില്‍ സിപിഎമ്മിനും, ഇടതുഘടകകക്ഷികള്‍ക്കും ക്ഷണമുണ്ടാവില്ല്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ വെല്‍ഫെയര്‍ പാര്‍ട്ടിയും പങ്കെടുക്കും. ബിജെപിക്കും ക്ഷണമില്ല.

sameeksha-malabarinews

പരിപാടിയിലേക്ക് മത സാമുദായിക നേതാക്കളെ പ്രതിപക്ഷനേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നേരിട്ട് ക്ഷണിക്കാനാണ് തീരുമാനം. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷങ്ങളെ തങ്ങളോട് അടുപ്പിക്കാനുള്ള വേദികൂടിയായി കോണ്‍ഗ്രസ് ഇതിനെ കാണുന്നുണ്ട്. അതേ സമയം ശശിതരൂരടക്കമുള്ള ദേശീയ നേതൃത്വത്തിലുള്ളവര്‍ സിവില്‍ കോഡ് വിഷയത്തില്‍ ഭിന്നാഭിപ്രായം ഉയര്‍ത്തുന്നത് കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!