വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു

ഗുണ്ടല്‍പേട്ട ; വീട്ടുമുറ്റത്ത് കളിച്ചകൊണ്ടിരുന്ന പെണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ഹനൂര്‍ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലാണ് അതിദാരുണമായ സംഭവമുണ്ടായത്.

വീട്ടുമുറ്റത്ത് കളിച്ചകൊണ്ടിരുന്ന കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടുകയായിരുന്നു. പെണ്‍കുട്ടിയുടെ കരിച്ചില്‍ കേട്ട് ഓടിയെത്തിയ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ചപുലിയെ തുരത്തി കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ മുറ്റത്ത് നിന്നും ഏകദേശം 200 മീറ്ററോളും കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. രാമു-ലതിക ദമ്പതികളുടെ മകളായ സുശീല ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ വനം വകുപ്പ് മന്ത്രി ഈസ്വര്‍ ഖന്ത്രെ സുശീലയുടെ കുടംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top