അമ്മായിഅമ്മയും മരുമകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു.

തിരൂരങ്ങാടി : അമ്മായിഅമ്മയും മരുമകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. ചെമ്മാട് കാവുങ്ങല്‍ ഇബ്രാഹിം കുട്ടി ഹാജിയുടെ ഭാര്യ അമ്മാംവീട്ടില്‍ ഫാതിമക്കുട്ടി (70)യും മരുമകന്‍ അരീക്കോട് താഴെ കൊഴക്കോട്ടൂര്‍ എ.കെ യൂസുഫ് സലഫി (60) യുമാണ് മരണപ്പെട്ടത്.

ഫാതിമക്കുട്ടിയുടെ മകള്‍ സകീനയുടെ ഭര്‍ത്താവ് യൂസുഫ് സലഫി ഇന്ന് പുലര്‍ച്ചെ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്. ഫാതിമക്കുട്ടിക്ക് രാവിലെ 9 മണിയോടെ ചെമ്മാട് വീട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണപ്പെടുകയുമായിരുന്നു.
ഫാതിമക്കുട്ടിയുടെ മക്കള്‍: ഹാരിസ് റഹ്‌മാന്‍ , അഷ്‌റഫ്, റാബിയ, സകീന, താഹിറ

മറ്റ് മരുമക്കള്‍ : ഖാലിദ് (അരീക്കോട്),അബ്ദുല്‍ കരീം (തിരൂരങ്ങാടി) ,സനിയ (അരീകോട്) , നസ്‌റീന്‍ (പരപ്പനങ്ങാടി) , ജംഷീന (പാലത്തിങ്ങല്‍).
മയ്യിത്ത് നമസ്‌കാരം ഇന്ന് (ഞായര്‍) രാത്രി 9 മണിക്ക് ചെമ്മാട് പഴയ ജുമുഅത്ത് പള്ളിയില്‍ .
യൂസുഫ് സലഫിയുടെ മയ്യിത്ത് 5.30 ന് ഖബറടക്കും

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top