Section

malabari-logo-mobile

5മണിക്ക് ശേഷം കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന് നാട്ടുകാരുടെ ബോര്‍ഡ് ;സദാചാര കമ്മറ്റിക്കാര്‍ ഓര്‍ക്കണം;വിദ്യാര്‍ത്ഥികളുടെ മറുപടി ബോര്‍ഡ്

HIGHLIGHTS : Boards of locals and students are being discussed in Edavanna bus stop area

മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന ബോര്‍ഡും സദാചാര കമ്മറ്റിക്കാര്‍ ഓര്‍ക്കണം എന്ന് പറഞ്ഞ് വെച്ചിരിക്കുന്ന ബോര്‍ഡുമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എടവണ്ണ ബസ്റ്റാന്റ് പരിസരത്താണ് ഈ രണ്ട് ബോര്‍ഡുകളുമുള്ളത്. എടവണ്ണ ബസ്‌റ്റോപ്പ് പരിസരത്ത് 5 മണിക്ക് ശേഷം വിദ്യാര്‍ത്ഥികളെ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് എടവണ്ണ ജനകീയ കൂട്ടായ്മയുടെ പേരില്‍ ബോര്‍ഡ് വെച്ചിരിക്കുന്നത്. ബസ്റ്റാന്റ് പരിസരത്ത് ആളൊഴിഞ്ഞ ഇടങ്ങളില്‍ ക്ലാസ് കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികള്‍ ചുറ്റിത്തിരിയുന്നു എന്ന പരാമര്‍ശമാണ് ബോര്‍ഡില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ബോര്‍ഡ് എടുത്തുമാറ്റാന്‍ പോലീസ് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ ബോര്‍ഡിന് മറുപടിയായാണ് സദാചാര കമ്മറ്റിക്കാര്‍ ഓര്‍ക്കണം എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി പക്ഷം എടവണ്ണ എന്ന പേരില്‍ മറ്റൊരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 മണിവരെയാണെന്നറിയാതെ 5മണി കഴിഞ്ഞാല്‍ ബസ്റ്റാന്റ് പരിസരത്ത് കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന് ആഹ്വാനം ചെയ്യാനും ബോര്‍ഡ് വെക്കാനും ഒരാള്‍ക്കും അവകാശമില്ലെന്നാണ് ഈ ബോര്‍ഡില്‍ പറയുന്നത്.

sameeksha-malabarinews

ഏതായാലും എടവണ്ണ ബസ്റ്റോപ്പ് പരിസരത്തെ ഈ രണ്ട് ബോര്‍ഡുകളും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!