Section

malabari-logo-mobile

കൂറുമാറ്റം : മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സിലറെ അയോഗ്യയാക്കി

HIGHLIGHTS : Defection: Muvattupuzha Municipal Councilor disqualified

മൂവാറ്റുപുഴ മുനിസിപ്പാലിറ്റി 13-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ്‌കുമാറിനെ കൂറുമാറ്റനിരോധന നിയമപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അയോഗ്യയാക്കി.

രണ്ട് വ്യത്യസ്ത കേസുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുനിസിപ്പല്‍ കൗണ്‍സിലറെ അയോഗ്യയാക്കി വിധികള്‍ പുറപ്പെടുവിച്ചത്. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.പി.എല്‍ദോസ് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കമ്മീഷന്റെ നടപടി.

sameeksha-malabarinews

നിലവില്‍ കൗണ്‍സിലറായി തുടരുന്നതും 2024 മാര്‍ച്ച് ഏഴ് മുതല്‍ ആറ് വര്‍ഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിലക്കിയാണ് കമ്മീഷന്‍ ഉത്തരവായത്.

പരാതിക്കാരനായ പി.പി.എല്‍ദോസും, പ്രമീളഗിരീഷ്‌കുമാറും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി 2020ലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായവരാണ്.

ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി അംഗമായിരുന്ന പ്രമീള ഗിരീഷ്‌കുമാര്‍ 2022 ആഗസ്റ്റ് ഒന്നിന് പാര്‍ട്ടി വിപ്പ് ലംഘിച്ച് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെതിരെയുള്ള അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തുവെന്നതാണ് ആദ്യത്തെ ഹര്‍ജി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് 2022 ആഗസ്റ്റ് ഒന്നിന് ഉണ്ടായ ആക്‌സമിക ഒഴിവിലേക്ക് പാര്‍ട്ടി വിപ്പ് ലംഘിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുകയും, വോട്ട് രേഖപ്പെടുത്തുകയും ചെയ്തുവെന്നതാണ് രണ്ടാമത്തെ കേസ്.

2022 ആഗസ്റ്റ് 20 ന് നടന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പ്രമീളഗിരീഷ്‌കുമാര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.

രണ്ട് കേസുകളിലും, പ്രമീളഗിരീഷ്‌കുമാര്‍ കൂറുമാറിയെന്ന് കണ്ടെത്തിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!