Section

malabari-logo-mobile

കോവിഡ് വ്യാപനം; സംസ്ഥാനത്തെ കോടതയികളുടെ പ്രവര്‍ത്തനം നാളെ മുതല്‍ ഓണ്‍ലൈന്‍

HIGHLIGHTS : Covid expansion; State court proceedings online from tomorrow

തിരുവനന്തപുരം :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോടതികള്‍ തിങ്കളാഴ്ച്ച മുതല്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കും. ഹൈക്കോടതിയുടെയും കീഴ്‌ക്കോടതികളിലെയും നടപടി ഓണ്‍ലൈനാക്കിയത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ ഇറക്കി. പൊതുജനങ്ങള്‍ക്ക് കോടതികളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും.

തീര്‍ത്തും ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമേ നേരിട്ട് വാദം കേള്‍ക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയില്‍ പ്രവേശനം അനുവദിക്കുക. ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം പരിശോധിക്കണം. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയില്‍ ഹൈക്കോടതി ഫുള്‍ കോര്‍ട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്.

sameeksha-malabarinews

കോടതി പ്രവര്‍ത്തനം ഓണ്‍ലൈനാക്കുന്നതില്‍ ബാര്‍ കൗണ്‍സിലിന്റെയും അഡ്വക്കേറ്റ് അസോസിയേഷന്റെയും അഭിപ്രായവും തേടിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!