Section

malabari-logo-mobile

സ്‌നഹതീരം വൃദ്ധസദനത്തിന് സ്വന്തം കെട്ടിടം

HIGHLIGHTS : Own building for Snahatheeram old age home

ഫറോക്ക്: വയോജനങ്ങളുടെ സങ്കേതമായ ഫാറൂഖ് കോളേജ് ‘സ്‌നേഹതീരം’ വൃദ്ധസദനം സ്വന്തം കെട്ടിടത്തിലേക്ക്. ഞായറാഴ്ച മുതല്‍ പരുത്തിപ്പാറയില്‍ പുതുതായി നിര്‍മിച്ച വിശാലമായ സ്വന്തം ഭവനത്തിലേക്ക് ഇവര്‍ താമസം മാറും.

ഹൈദരാബാദ് കേന്ദ്രമായുള്ള കോയ ആന്‍ഡ് കമ്പനി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ടി കെ സലീം സൗജന്യമായി പരുത്തിപ്പാറയില്‍ 30 സെന്റ് ഭൂമി വാങ്ങി 1.40 കോടി രൂപ ചെലവിട്ട് 6000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മിച്ചു നല്‍കിയത്. കോവിഡ് ഭീഷണിയില്‍ ലളിതമായാണ് പാലുകാച്ചല്‍ ചടങ്ങ്. രാവിലെ മുതല്‍ പാട്ടും കലാപരിപാടികളുമുണ്ടാകും.

sameeksha-malabarinews

ഫറോക്ക് ചന്തക്കടവില്‍ 2019ല്‍ എട്ടു പേരുമായി വാടക കെട്ടിടത്തില്‍ ആരംഭിച്ച സ്ഥാപനം 23 പേരുമായാണ് ഫാറൂഖ് കോളേജിനടുത്തുള്ള മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറിയത് . അംഗബലം വീണ്ടും വര്‍ധിച്ച് അസൗകര്യങ്ങളില്‍ പ്രയാസപ്പെടുമ്പോഴാണ് ടി കെ സലീം രക്ഷകനായെത്തിയത്. ആറുമാസത്തിനകമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിലവില്‍ 60 മുതല്‍ 85 വയസ്സുവരെ പ്രായമായ 36 പേരാണ് സ്‌നേഹതീരത്തുള്ളത്.

ഇതുവരെ തെരുവില്‍ നിന്നെത്തിയ 80ല്‍ പകുതി പേരെയും സുരക്ഷിതരായി ബന്ധുക്കളെ ഏല്പിക്കാനായി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!