Section

malabari-logo-mobile

കായിക രംഗത്ത് പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി വി അബ്ദുറഹ്മാന്‍

HIGHLIGHTS : തൊഴില്‍ മേളയില്‍ 730 പേരാണ് പങ്കെടുത്തത്. 10 കമ്പനികള്‍ ഓണ്‍ലൈനായും 58 കമ്പനികളുടെ പ്രതിനിധികള്‍ നേരിട്ടും അഭിമുഖം നടത്തി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞ...

സംസ്ഥാനത്ത് കായിക മേഖലയില്‍ പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. കേരള നോളജ് ഇക്കണോമി മിഷന്റെ നേത്യത്വത്തിലുള്ള തൊഴില്‍മേള കുറ്റിപ്പുറം എം.ഇ.സ് എന്‍ജിനീയറിങ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനായി.

 

ജില്ലാ പഞ്ചായത്തംഗം ഫൈസല്‍ എടശ്ശേരി, തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസന്‍, ജില്ലാ ഇന്‍ഡ്രസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ രജ്ഞിത്ത് ബാബു, കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എ നവാസ്, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം സലീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ നന്ദിയും പറഞ്ഞു.

sameeksha-malabarinews

തൊഴില്‍ മേളയില്‍ 730 പേരാണ് പങ്കെടുത്തത്. 10 കമ്പനികള്‍ ഓണ്‍ലൈനായും 58 കമ്പനികളുടെ പ്രതിനിധികള്‍ നേരിട്ടും അഭിമുഖം നടത്തി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയായിരുന്നു. 2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പ്ലാറ്റുഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് കേരള നോളേജ് ഇക്കോണമി മിഷന്‍ അവസരം ഒരുക്കിയത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്സ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് നല്‍കിയിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം തൊഴില്‍ നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!