കോഴിക്കോട്:സിനിമാമേഖലയില്‍ സ്ത്രീസുരക്ഷയ്ക്ക് നിയമനിര്‍മ്മാണം അനിവാര്യമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.
സിനിമാ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ആണ് കൂടിക്കാഴ്ച നടന്നത്.
സിനിമാമേഖലയിലെ ആഭ്യന്തര പരാതി പരിഹാര സംവിധാനം തീരെ പ്രവര്‍ത്തനക്ഷമമല്ലെന്നും വനിതാകമ്മീഷന്‍ കുറ്റപ്പെടുത്തി. ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എല്ലാ നിര്‍മ്മാണ കമ്പനികളും നിര്‍ബന്ധമായി രൂപീകരിച്ചിരിക്കണമെന്നും സ്ത്രീകളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കേണ്ടത് തങ്ങളുടെ നിയമപരമായ ബാധ്യതയാണ് എന്ന സിനിമ കമ്പനി തിരിച്ചറിയേണ്ടതുണ്ടെന്ന് വനിതാ കമ്മീഷന്‍ ഓര്‍മ്മപ്പെടുത്തി.




