Section

malabari-logo-mobile

ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ഒന്നര കോടി തട്ടിയ യുവാവ് മലപ്പുറത്ത് അറസ്റ്റില്‍

HIGHLIGHTS : cripto currency fraud case

മലപ്പുറം:  ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ഒന്നരക്കോടി തട്ടിയ കേസിലെ പ്രതിയെ അറസ്റ്റില്‍ . നിലമ്പൂര്‍ പോത്തുകല്ല് ഭൂതാനം കോളനി  യൂസുഫി (26)നെയാണ് മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

നിലമ്പൂര്‍ പോത്തുകല്ല് സ്വദേശി മലപ്പുറം സൈബര്‍ െ്രെകം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

sameeksha-malabarinews

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിനുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കേരളത്തിലും ബംഗളൂരുവിലും നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.

പരാതിക്കാരന്റെ സുഹൃത്തായിരുന്ന യൂസഫ് പരാതിക്കാരനോട് ആത്മബന്ധം സ്ഥാപിച്ച് അക്കൗണ്ട് രഹസ്യങ്ങള്‍ മനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ മഞ്ചേരി ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!