മുസ്ലിം ലീഗ് നേതാവ് ടി.പി.എം അബ്ദുല്‍ കരീമിന്റെ മകന്‍ ഹംറാസ് അബ്ദുള്ള ഖത്തറില്‍ നിര്യാതനായി

താനൂര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടും താനൂര്‍ മുനിസിപ്പാലിറ്റി മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ടി.പി.എം. അബ്ദുല്‍ കരീന്റെ മകന്‍ ഹംറാസ് അബ്ദുള്ള (31) ഖത്തറില്‍ നിര്യാതനായി.

ശനിയാഴ്ച്ച രാത്രി ഖത്തറിലെ ദോഹ ഹമദ് ആശുപത്രിയിലാണ് ഹംറാസ് മരണപ്പെട്ടത്. ലണ്ടനില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം അഞ്ചു വര്‍ഷത്തോളമായി ഖത്തറിലെ അല്‍ ഖലീജ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സിയില്‍ എച്ച്.ആറാ ജോലി ചെയ്യുകയാണ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഫെബ്രുവരി ആറാം തിയ്യതി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മിക നിര്യാണമുണ്ടായത്.

മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനായി ഖത്തര്‍ കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. തിങ്കളാഴ്ച രാവിലെ മൃതദേഹം നാട്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നടക്കാവ് മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും. ഭാര്യ: മുഫീദ. മകന്‍: രണ്ടുവയസ്സുകാരന്‍ ഖയാന്‍ അബ്ദുല്‍ കരീം. മാതാവ്: സുലൈഖ. സാഹോദരിമാര്‍: ഡോ. ഹംന, ഡോ.ഹാനിയ, ഡോ. ഹിബ. സഹോദാരി ഭര്‍ത്താക്കന്മാര്‍: ഡോ. ഹാരിസ്, ഡോ. റഷീദ്.

Share news
error: Content is protected !!
Scroll to Top