Section

malabari-logo-mobile

ഒരു ഈസി നാലു മണി സ്നാക്ക് ബ്രെഡ് പക്കാവട

HIGHLIGHTS : bread-pakkavada

തയ്യാറാക്കിയത്;ഷരീഫ

ബ്രെഡ് പക്കാവട

sameeksha-malabarinews

ആവശ്യമുള്ള സാധനങ്ങൾ :-

ബ്രഡ് 5 എണ്ണം
കടലപ്പൊടി ഒരു കപ്പ്
അരിപൊടി രണ്ട് ടീസ്പൂൺ
ഉള്ളി 3 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷ്ണം
പച്ചമുളക് 3
കറിവേപ്പില ഒരു ഇതൾ
മല്ലിയില കുറച്ച്
മുളകുപൊടി അര ടീസ്പൂൺ

നല്ല ജീരകം, പട്ട പൊടിച്ചത് അര ടീസ്പൂൺ

ഉപ്പ് പാകത്തിന്
എണ്ണ     പൊരിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

ബ്രെഡ് അരികുകൾ കളഞ്ഞ് നാലായി മുറിക്കുക. ഉള്ളി ഇഞ്ചി പച്ചമുളക് കറിവേപ്പില മല്ലിയില എന്നിവ ചെറുതായി അരിഞ്ഞു വെക്കുക. കടലപ്പൊടിയും അരിപ്പൊടിയും ചേർത്തിളക്കിയതിലേക്ക് ചെറുതായി അരിഞ്ഞ് വെച്ചവയും മുളകുപൊടിയും ഉപ്പും നല്ല ജീരകം, പട്ട പൊടിച്ചത്  ചേർത്ത് കുറേശ്ശെ വെള്ളമൊഴിച്ച് നന്നായി യോജിപ്പിക്കുക. പാനിൽ എണ്ണ ചൂടാക്കി മുറിച്ചു വെച്ച ബ്രെഡ് കഷണങ്ങൾ ഓരോന്നായി തയ്യാറാക്കി വച്ച ബാറ്ററിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക. ടുമാറ്റോ സോസ് ചേർത്ത് കഴിക്കാം. ചെറു ചൂടിൽ കഴിക്കുന്നതാണ് രുചി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!