മമ്മൂട്ടിക്ക് കോവിഡ് രോഗബാധ; ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ

പ്രശസ്ത സിനിമാ നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും താരത്തിനില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ വച്ച് നടക്കുകയായിരുന്നു. ഷൂട്ടിംഗ് രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു.
വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് താരം.

ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

Share news
error: Content is protected !!
Scroll to Top