
സി.പി. ഐ. എം ജില്ലാ സമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലേക്ക് പുതുയതായി 9 അംഗങ്ങളടക്കം അഞ്ച് വനിതകളെയും ഉൾപ്പെടുത്തി 46 അംഗ കമ്മിറ്റിയെ
തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് നാഗപ്പൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.
ശിശുക്ഷേമ സമിതി അധ്യക്ഷനും മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ടുമായ എം ഷിജുഖാനെ ജില്ലാകമ്മിറ്റി ഉൾപ്പെടുത്തി. വി അമ്പിളി ,പ്രമോഷ് ,ഷൈലജ ബീഗം, എസ്.പി ദീപക് ,എസ്. കെ പ്രീജ, ഡി കെ ശശി, ആർ ജയദേവൻ, വി. വിനീഷ് ,എന്നിവരെയാണ് പുതുതായി ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് . മുൻ എം.പി കൂടിയായ എ. സമ്പത്ത്, ഡബ്ലിയു ആർ ഹീബ, ഡി ശിവൻകുട്ടി, ചെറ്റച്ചൽ സഹദേവൻ, ജി രാജൻ, പുല്ലുവിള സ്റ്റാൻലി ,തിരുവല്ലം ശിവരാജൻ, പട്ടം വാമദേവൻ നായർ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. എം.എൽ . എ വി.കെ പ്രശാന്തിനെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും ജില്ലാ കമ്മിറ്റി ഉൾപ്പെടുത്തിയിട്ടില്ല.
എ. സമ്പത്ത് നേരത്തെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സംഘടനാരംഗത്ത് നിർജീവമാണെന്ന വിമർശനമുണ്ടായിരുന്നു.




