കൊച്ചി: എറണാകുളം ഞാറയ്ക്കല്‍ പെരുമാള്‍പടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വി ആറാണ് മരിച്ചത്. 51 വയസായിരുന്നു. തല മുതല്‍ അരവരെയുള്ള ശരീരത്തിന്റെ ഭാഗങ്ങള്‍ മണ്ണിലെ കുഴിക്കുള്ളില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പറമ്പിലുണ്ടായിരുന്ന കുഴിയില്‍ വീണുണ്ടായ അപകടത്തിലാണ് മരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. രാവിലെ ഏഴുമണിയോടെ തുണി ഉണക്കിയിടാനെത്തിയ അയല്‍ക്കാരിയാണ് മൃതദേഹം കണ്ടത്.
ഡോഗ് സ്‌ക്വാഡും, ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.




