Section

malabari-logo-mobile

നിറമരുതൂരില്‍ സമഗ്ര പച്ചക്കറി കൃഷി വിളവെടുപ്പുത്സവം

HIGHLIGHTS : Comprehensive Vegetable Cultivation Harvest Festival at Niramaruthur

തിരൂര്‍: നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത് സമഗ്ര പച്ചക്കറി വികസന പദ്ധതി 2021-22 ന്റെ ഭാഗമായി വിഷു റംസാന്‍ വിപണി ലക്ഷ്യമാക്കി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം കര്‍ഷക ഗ്രൂപ്പുകള്‍ 15 ഏക്കറില്‍ ഒരുക്കിയ പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല വിളവെടുപ്പുത്സവം ഉദ്ഘാടനം ജനതബസാറിലെ ചാത്തേരി പാടത്ത് വച്ച് മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പര്‍ വി.കെ.എം. ഷാഫി നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

sameeksha-malabarinews

പച്ചക്കറി കൃഷിക്കാവശ്യമായ വിത്ത്, വളം, സാങ്കേതിക സഹായങ്ങള്‍, പരിശീലനം ഉള്‍പ്പടെ 3ലക്ഷം രൂപയാണു ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയത്.

കുടുംബശ്രീ, തൊഴിലുറപ്പ് സംവിധാനങ്ങള്‍ എന്നിവ സംയോജിപ്പിച്ച് കൃഷിഭവന്റെ പൂര്‍ണ മേല്‍നോട്ടത്തില്‍ പഞ്ചായത്തിലെ വിവിധ വനിത, യുവ കൂട്ടായ്മകള്‍ വഴി ഉത്പാദിപ്പിച്ച തണ്ണിമത്തന്‍, കണിവെള്ളരി ഉള്‍പ്പടെ 13 ഇനം പച്ചക്കറികള്‍ ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള പഞ്ചായത്ത് തല നാടന്‍ പഴം പച്ചക്കറി വിപണി വഴി വിറ്റഴിക്കുന്നതാണ്.

പ്രസ്തുത പരിപാടിയില്‍ വച്ച് സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായുള്ള ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ പഞ്ചായത്ത് തല ക്യാംപയിന് തുടക്കം കുറിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ഇ.എം ഇക്ബാല്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആബിദ പുളിക്കല്‍, ടി.എം. മനീഷ്, കെ.ടി. ശശി, പ്രേമലത, ശ്രീധരന്‍, കൃഷി ഓഫീസര്‍ സമീര്‍ മുഹമ്മദ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി. ശാന്ത, തൊഴിലുറപ്പ് പദ്ധതി എ.ഇ. റുക്‌സി, കൃഷി അസിസ്റ്റന്റ് കെ.എം സുനില്‍, കെ.എം. നൗഫല്‍, കര്‍ഷക പ്രതിനിധികളായ സരോജിനി, ഫൈസല്‍, എ.ഡി.സി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!