കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ചാണ് തുടരന്വേഷണത്തിന്റെ ഭാഗമായി മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ഏകദേശം നാലുമണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടിനിന്നതായാണ് വിവരം.
നഗരത്തിലെ ഒരു ഹോട്ടലില്‍ വെച്ച് വളരെ രഹസ്യമാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. ക്രൈംബ്രാഞ്ചിന് ലഭിച്ച രേഖകള്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായാണ് മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയത്.
അതെസമയം കേസില്‍ നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




