Section

malabari-logo-mobile

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി;യുവാവ് അറസ്റ്റില്‍

HIGHLIGHTS : Guruvayur temple bomb threat: Youth arrested

തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണിനടത്തിയ യുവാവ് അറസ്റ്റിലായി.ഗുരുവായൂര്‍ നെന്മിനിയില്‍ വാടകക്ക് താമസിക്കുന്ന പുല്ലഴി സ്വദേശി കോഴിപറമ്പില്‍ സജീവനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ശനിയാഴ്ച രാത്രിയോടെ 9.30നാണ് തൃശ്ശൂര്‍ കണ്‍ട്രോള്‍ റൂമില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം ലഭിച്ചത്. കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവരം ലഭിച്ച ഗുരുവായൂര്‍ എ.സി.പി കെ.ജി സുരേഷ് ഭക്തരെയെല്ലാം ക്ഷേത്രത്തില്‍ നിന്നും ഉടനെ പുറത്തിറക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഭക്തരെ പുറത്തിറക്കിയ ശേഷം ക്ഷേത്രത്തിലെ ശീവേലി വേഗം പൂര്‍ത്തിയാക്കി. പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
ഇതിനിടയില്‍ ഫോണില്‍ വിളിച്ച് ബോംബ് ഭീഷണി നടത്തിയത് സജീവനാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇത്തരത്തില്‍ നിരവധി കേസിലെ പ്രതിയാണ് സജീവെന്നാണ് വിവരം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!