കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ കടകള്‍ ഒഴിപ്പിക്കുന്നു; പ്രതിഷേധവുമായി കട ഉടമകള്‍

കോഴിക്കോട്:കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ കട ഉടമകള്‍പ്രതിഷേധിക്കുന്നു. ബലം പ്രയോഗിച്ചാണ് കടകള്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് കട ഉടമകള്‍ ആരോപിക്കുന്നത്.

കെറ്റിഡിഎഫ്‌സി എംഡിയുടെ നിര്‍ദേശപ്രകാരമാണ് കട ഒഴിപ്പിക്കല്‍ നടക്കുന്നത്.അതെസമയം ഹൈക്കോടതിയുടെ വിധി തങ്ങള്‍ക്ക് അനുകൂലമാണെന്നും വിധി പകര്‍പ്പ് ലഭിക്കുന്നതിന് മുന്നെ അവധി ദിവസത്തില്‍ കട ഒഴിപ്പിക്കാന്‍ നോക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് കട ഉടമകല്‍ പറയുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ നവീകരണത്തിന് വേണ്ടിയാണ് കടകള്‍ ഒഴിപ്പിക്കുന്നതെന്നാണ് കെടിഡിഎഫ്‌സി വ്യക്തമാക്കുന്നത്.

വലിയ പോലീസ് കാവലിലാണ് കടയൊഴിപ്പിക്കല്‍ നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top