Section

malabari-logo-mobile

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സന്ദര്‍ശനത്തിന്

HIGHLIGHTS : Chief Minister and Ministers to visit abroad

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിദേശ സന്ദര്‍ശനത്തിനൊരുങ്ങുന്നു. പാരീസ്, ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദര്‍ശനം. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഈ മാസം 19-ന് റിയാസ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് തിരിക്കും. ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കാണ് റിയാസിന്റെ യാത്ര.

വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടുത്തെ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്.

sameeksha-malabarinews

ബ്രിട്ടണിലേക്കുള്ള സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും വ്യവസായ മന്ത്രി പി.രാജീവും ഉള്‍പ്പെട്ടേക്കും. നിക്ഷേപ ആകര്‍ഷണമായിരിക്കും ഈ യാത്രയിലെ ലക്ഷ്യം. നോര്‍വെയിലും മന്ത്രി തല സന്ദര്‍ശനം നടത്തും.

ലോക മാതൃകകള്‍ കണ്ടുപഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. ലോകത്തുള്ള കാര്യങ്ങള്‍ കാണാന്‍ നമ്മള്‍ പോകണം. അത് പഠിക്കേണ്ടതുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. യൂറോപ്പിലേക്ക് ആരും പോകണ്ട എന്നാണോ പറയുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചോദിച്ചു.

കേരളം ദരിദ്രമായ സംസ്ഥാനമല്ല. ഇക്കാര്യങ്ങളല്ല ചര്‍ച്ച ചെയ്യേണ്ടത്, കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഓണത്തിന് അല്‍പം ചെലവ് കൂടി. എന്നാല്‍ ഖജനാവിന് അപകടമില്ല. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളയും ശ്വാസംമുട്ടിക്കുന്നു . സംസ്ഥാന വിഹിതം കേന്ദ്രം നല്‍കുന്നില്ല . വിഹിതം വെട്ടിക്കുറക്കുകയാണ്. കൃഷിക്കാരെ വിദേശത്ത് കൊണ്ടുപോകാന്‍ പണം നീക്കിവെച്ച സര്‍ക്കാരാണിത്. ഒമാനിലെക്കാള്‍ കൂടുതല്‍ ബെന്‍സ് കാറുകള്‍ വാങ്ങിയ സ്ഥലമാണ് കേരളമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാനങ്ങളിലുള്ള ആസൂത്രണ ബോര്‍ഡുകള്‍ക്ക് പകരം നീതി ആയോഗ് കൊണ്ടുവരാനുള്ള തീരുമാനത്തെ എതിര്‍ത്ത് ധനമന്ത്രി. പ്ലാനിംഗ് ബോര്‍ഡ് ഉള്ളത് തന്നെയാണ് നല്ലത്. ആസൂത്രണ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!