സോഷ്യല്‍ മീഡിയയില്‍ വിക്രം പങ്കെടുത്ത ഒരു വിവാഹ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍ ആവുകയാണ്. 40 വര്‍ഷത്തോളം വിക്രത്തിന്റെ വീട്ടുജോലിക്കാരനായി പ്രവര്‍ത്തിച്ച ഒഴിമാരന്റെ മകന്‍ ദീപക്കിന്റെയും വര്‍ഷിണിയുടെയും വിവാഹത്തിന്റെ ദൃശ്യങ്ങള്‍ ആണിത്.
അടുത്തിടെയായിരുന്നു ഒഴിമാരന്റെ മരണം. അദ്ദേഹത്തിന്റെ ഭാര്യ മേരിയും ദീര്‍ഘകാലമായി വിക്രത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവരാണ്.
തിരുപ്പോരൂര്‍ കന്തസാമി ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് കൃത്യസമയത്തു തന്നെ വിക്രം എത്തിയത്. വെള്ള സില്‍ക്ക് ജൂബയും മുണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. വിക്രം എത്തുന്നതറിഞ്ഞ് അദ്ദേഹത്തിന്റെ ആരാധകരുടെ വലിയ സംഘവും ക്ഷേത്രവളപ്പില്‍ എത്തിയിരുന്നു. വിവാഹച്ചടങ്ങില്‍ താലി കൈമാറ്റം നടത്തിയതും വിക്രമാണ്.
https://twitter.com/MukherjiSujoita/status/1569353718298214400?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1569353718298214400%7Ctwgr%5E606ae43a1cd8a69f40312f4b22922f5b2c5b28a9%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FMukherjiSujoita%2Fstatus%2F1569353718298214400%3Fref_src%3Dtwsrc5Etfw




