കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമ ‘എമര്‍ജന്‍സി’ യില്‍ സഞ്ജയ് ഗാന്ധിയായി ആനന്ദത്തിലെ ‘കുപ്പി’. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രമാണ് എമര്‍ജന്‍സി’. കങ്കണ തന്നെയാണ് ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായി അഭിനയിക്കുന്നതും.
ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ സഞ്ജയ് ഗാന്ധി ആയി അഭിനയിക്കുന്നത് മലയാള നടനാണ്. ‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലെ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നായരാണ് സഞ്ജയ് ഗാന്ധിആകുന്നത്. ‘പുത്തന്‍പണം’, ‘ചങ്ക്‌സ്’, ‘ചെമ്പരത്തിപ്പൂ’ എന്നീ സിനിമകളിലും വിശാഖ് നായര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ആദ്യത്തെ ബോളിവുഡ് ചിത്രമാണ്. സഞ്ജയ് ഗാന്ധിയായിട്ടുള്ള ലുക്ക് വിശാഖ് നായര്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്.
പേര് പോലെ തന്നെ അടിയന്തരാവസ്ഥ കാലമാണ് കങ്കണ തന്റെ ചിത്രത്തിന്റെ പ്രധാന വിഷയമാക്കുന്നത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും.




