Section

malabari-logo-mobile

തിരുവനന്തപുരത്ത് മയക്കുമരുന്ന് ഗുളികകളുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയില്‍

HIGHLIGHTS : Nursing student couple arrested with drug pills in Thiruvananthapuram

തിരുവനന്തപുരത്ത് മയക്കുമരുന്ന് ഗുളികകളുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയില്‍. തിരുവനന്തപുരം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍ ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ദമ്പതികളില്‍ നിന്ന് 200 നൈട്രോ സെപാം ഗുളികകള്‍ കണ്ടെടുത്തു. ഇരുവരും അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ്.

sameeksha-malabarinews

ബൈക്കില്‍ കടത്തുമ്പോള്‍ തിരുവനന്തപുരം ചാക്കയില്‍ വച്ചാണ് ദമ്പതികള്‍ പിടിയിലായത്. ദര്‍ശന കൊല്ലം ഐവര്‍കാല സ്വദേശിയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!