Section

malabari-logo-mobile

മകന്റെ വിവാഹചടങ്ങിനുള്ള തുക നിര്‍ദ്ധനകുടുംബത്തിന് കിടപ്പാടത്തിനായി നല്‍കി മാതൃകയായി തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്

HIGHLIGHTS : തിരൂര്‍ : തന്റെ മകന്റെ വിവാഹ ചടങ്ങുകള്‍ക്ക് നീക്കിവച്ച തുക ഉപയോഗിച്ച് നിര്‍ധന കുടുംബത്തിന് കിടപ്പാടത്തിനായി ഭൂമി നല്‍കി തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്...

തിരൂര്‍ : തന്റെ മകന്റെ വിവാഹ ചടങ്ങുകള്‍ക്ക് നീക്കിവച്ച തുക ഉപയോഗിച്ച് നിര്‍ധന കുടുംബത്തിന് കിടപ്പാടത്തിനായി ഭൂമി നല്‍കി തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃകയായി
പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ലോക്കല്‍ കമ്മറ്റി അംഗവുമായ പി കുമാരനാണ് മകന്‍ സുധീപിന്റെ വിവാഹ ചെലവ് ചുരുക്കി മിച്ചം വെച്ച പണം ഒരു കുടുംബത്തിന് ഭൂമി വാങ്ങാന്‍ ഉപയോഗിച്ചത്.
വിവാഹ ആര്‍ഭാടങ്ങള്‍ വേണ്ടന്ന് വെച്ച് പകരം 25 വര്‍ഷങ്ങളായി തൃപ്രങ്ങോട് കൈമലശ്ശേരിയിലെ വാടക കെട്ടിടത്തില്‍ ജീവിച്ചിരുന്ന ഒരു ഭൂരഹിത കുടുംബത്തിന് 3 സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്.

കൈമലശേരിയിലെ കുമാരന്റെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഭൂമിയുടെ രേഖകള്‍ വധൂവരന്‍മാരായ സുധീപും ലക്ഷ്മിയും ചേര്‍ന്ന് ഈ കുടുംബത്തിന് കൈമാറി. ചടങ്ങില്‍ സിപിഎം നേതാക്കളായ കൂട്ടായി ബഷീര്‍, എ ശിവദാസന്‍ ,കെ നാരായണന്‍ മുനീര്‍, ഹരിദാസന്‍ എന്നിവരും പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!