മലപ്പുറം ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

മലപ്പുറം: കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഞായാറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 23 ഞായാറാഴ്ച തുടരുമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമായിരിക്കില്ല.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.

Share news
error: Content is protected !!
Scroll to Top