ദില്ലി: മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തും. ധനകാര്യമന്ത്രാലയമാണ് അന്വേഷണം നടത്തുക. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് അന്വേഷണം. വിദേശ നാണ്യവിനിമയ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. ചട്ടങ്ങള്‍ ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കടത്തിയെന്ന ആക്ഷേപം വിദേശമന്ത്രാലയവും പരിശോധിക്കും.
അതേസമയം ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും ഇതുവരെ കേന്ദ്ര ഏജന്‍സിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




