Section

malabari-logo-mobile

കോവിഡ് കാലത്തെ ഓണം ; ജാഗ്രത നിര്‍ദ്ദേശങ്ങളുമായി പരപ്പനങ്ങാടി പോലീസ്

HIGHLIGHTS : പരപ്പനങ്ങാടി: കോവിഡ് രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതിനിടയില്‍ വന്നെത്തിയ ഓണക്കാലം! ഇതിനോട് അനുബന്ധിച്ച് ഉണ്ടാക്കുവാന്‍ ഇടയുള്ള തിരക്കുക...

പരപ്പനങ്ങാടി: കോവിഡ് രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതിനിടയില്‍ വന്നെത്തിയ ഓണക്കാലം! ഇതിനോട് അനുബന്ധിച്ച് ഉണ്ടാക്കുവാന്‍ ഇടയുള്ള തിരക്കുകള്‍ നിയന്ത്രിച്ച് രോഗം പകരാതിരിക്കുവാനുള്ള കര്‍മ്മപദ്ധതികള്‍ രൂപീകരിച്ചിരിക്കുകയാണ് പരപ്പനങ്ങാടി പോലീസ്. ഇതിനായി ചെട്ടിപ്പടി, അഞ്ചപ്പുര, കൂട്ടുമൂച്ചി, അത്താണിക്കല്‍, ചിറമംഗലം, ഉളളണം എന്നീ ടൗണുകള്‍ കേന്ദ്രീകരിച്ച് മാര്‍ക്കറ്റ് എന്‍ഫോഴ്‌സ്‌മെന്റ് കമ്മിറ്റി രൂപവല്‍കരിച്ച്, ഓണക്കാലത്തെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിനും, രോഗ വ്യാപനം തടയുന്നതിനുമുള്ള പ്രവത്തനങ്ങള്‍ വിപുലമാക്കിയിരിക്കുകയാണ് പരപ്പനങ്ങാടി പോലീസ്.

പോലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായികളുടെ പ്രതിനിധികള്‍,ചുമട്ട് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, മൊത്ത കച്ചവടക്കാരുടെ പ്രതിനിധി, ചില്ലറ വില്‍പ്പനക്കാരുടെ പ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന മാര്‍ക്കെറ്റ് എന്‍ഫോസ്‌മെന്റ് കമ്മിറ്റികള്‍ ആണ് ഇതിനു വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ ഇടങ്ങളില്‍ നടത്തുന്നത്.

sameeksha-malabarinews

കടകളില്‍ ഓണത്തിനോട് അനുബന്ധിച്ച് കൂട്ടം കൂടലുകള്‍ ഒഴിവാക്കുന്നതിനും ലോഡുമായി എത്തുന്ന അന്യസംസ്ഥന വാഹനങ്ങള്‍ അന്നുതന്നെ ചരക്കുകള്‍ ഇറക്കി തിരിക്കെ പോകുന്നതിനുള്ള സംവിധാനങ്ങളും അന്യ സംസ്ഥാന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കറങ്ങി നടക്കുന്നത് ഒഴിവാക്കുന്നതിനുമുള്ള സംവിധാനങ്ങളും ഇതിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കൂടാതെ രോഗം ബാധിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ആയ മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് എതിരെ 1342 ഉം, സാമൂഹിക അകലം പാലിക്കാത്ത ആളുകള്‍ക്ക് എതിരെ 291ഉം കടകള്‍ക്ക് എതിരെ 86 ഉം കേസുകള്‍ ഈ മാസം ഇതുവരെ എടുത്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!