Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് രോഗികള്‍ ഭക്ഷണം തിരിച്ചു നല്‍കി പ്രതിഷേധിച്ചു

HIGHLIGHTS : തിരുരങ്ങാടി: കോവിഡ് രോഗികളോട് കടുത്ത അവഗണന കാണിക്കുന്നെന്നാരോപിച്ച് രോഗികള്‍ ഭക്ഷണം തിരിച്ചു നല്‍കി പ്രതിഷേധിച്ചു തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലാ...

തിരുരങ്ങാടി: കോവിഡ് രോഗികളോട് കടുത്ത അവഗണന കാണിക്കുന്നെന്നാരോപിച്ച് രോഗികള്‍ ഭക്ഷണം തിരിച്ചു നല്‍കി പ്രതിഷേധിച്ചു

തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്കോവിഡ് രോഗികളോട് അവഗണന കാണിക്കുന്നതെന്ന പരാതി ഉയര്‍ന്നത് .കഴിഞ്ഞ ആറു ദിവസം മുമ്പ് പ്രവേശിക്കപ്പെട്ട കോവിഡ് രോഗികള്‍ക്ക് ഒരേ രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് രോഗികള്‍ മാധ്യമങ്ങളെ അറിയിച്ചു .ദിവസവും രാവിലെ 9 മണിക്കാണ് പ്രഭാത ഭക്ഷണം നല്‍കുന്നത് . എന്നും ഒരേ ഭക്ഷണമാണ് ഇവിടെ രോഗികള്‍ക്ക് നല്‍കുന്നത്.

sameeksha-malabarinews

ശുചിമുറികളും, കക്കുസൂകളും വൃത്തിഹീനമാണെന്ന് രോഗികള്‍ തന്നെ പരാതിപ്പെടുന്നു. പത്ത് രോഗികള്‍ക്ക് ഒരു കക്കൂസ് മാത്രമാണ് ഉള്ളതെന്നും ഇവയുടെ വാതിലുകളും മറ്റും അടക്കാന്‍പോലും കഴിയുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു. ഇതുസംബന്ധിച്ചു ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!